Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premier League Club

ചെ​ല്‍​സി​യെ പ​രി​ശീ​ലി​പ്പി​ക്കാ​ന്‍ ലി​​യാം റൊസെനിയര്‍

ലണ്ടന്‍: ചെ​​ൽ​​സി​​യു​​ടെ പു​​തി​​യ പ​​രി​​ശീ​​ല​​ക​​നാ​​യി ലി​​യാം റൊസെനിയര്‍ എ​​ത്തു​​ന്നു. ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ റേ​​സിം​​ഗ് സ്ട്രാ​​സ്ബ​​ർ​​ഗി​​ൽ നി​​ന്ന് ലി​​യാം റോ​​സെ​​നി​​യ​​റി​​നെ ചെ​​ൽ​​സി പു​​തി​​യ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യി നി​​യ​​മി​​ച്ച് ക​​രാ​​ർ ഒ​​പ്പു​​വ​​ച്ച​​താ​​യി പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ് അ​​റി​​യി​​ച്ചു.

2032 വ​​രെ​​യാ​​ണ് ലി​​യാ​​മി​​ന്‍റെ ക​​രാ​​ർ കാ​​ലാ​​വ​​ധി. ആ​​ദ്യ സീ​​സ​​ണി​​ൽ സ്ട്രാ​​സ്ബ​​ർ​​ഗി​​നെ യൂ​​റോ​​പ്യ​​ൻ യോ​​ഗ്യ​​ത​​യി​​ലേ​​ക്ക് ന​​യി​​ച്ച റോ​​സെ​​നി​​യ​​ർ പു​​തു​​വ​​ത്സ​​ര ദി​​ന​​ത്തി​​ൽ ചെ​​ൽ​​സി​​യു​​മാ​​യി വ​​ഴി​​പി​​രി​​ഞ്ഞ എ​​ൻ​​സോ മ​​രെ​​സ്ക​​യ്ക്ക് പ​​ക​​ര​​ക്കാ​​ര​​നാ​​യാ​​ണ് എ​​ത്തു​​ന്ന​​ത്.

ചെ​​ൽ​​സി ഫു​​ട്ബോ​​ൾ ക്ല​​ബ്ബി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യി നി​​യ​​മി​​ത​​നാ​​യ​​തി​​ൽ ഞാ​​ൻ അ​​ങ്ങേ​​യ​​റ്റം സ​​ന്തോ​​ഷ​​വാ​​നാ​​ണ്. നി​​ര​​വ​​ധി ട്രോ​​ഫി​​ക​​ൾ നേ​​ടി​​യ ച​​രി​​ത്ര​​​​മു​​ള്ള ക്ല​​ബ്ബി​​ന്‍റെ ഭാ​​ഗ​​മാ​​യ​​തി​​ൽ അ​​ഭി​​മാ​​ന​​മു​​ള്ള​​താ​​യും റൊസെനിയര്‍ പ​​റ​​ഞ്ഞു.

മു​​ൻ ഫു​​ട്ബോ​​ൾ താ​​ര​​വും പ​​രി​​ശീ​​ല​​ക​​നു​​മാ​​യ ലെ​​റോ​​യ് റോ​​സെ​​നി​​യ​​റു​​ടെ മ​​ക​​നാ​​യ ലി​​യാം ഫു​​ൾ​​ഹാം, റീ​​ഡിം​​ഗ്, ഹ​​ൾ സി​​റ്റി, ബ്രൈ​​റ്റ​​ണ്‍ ആ​​ൻ​​ഡ് ഹോ​​വ് ആ​​ൽ​​ബി​​യ​​ൻ എ​​ന്നീ ടീ​​മു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി​​രു​​ന്നു. 16 വ​​ർ​​ഷ​​ത്തെ പ്രൊ​​ഫ​​ഷ​​ണ​​ൽ ക​​രി​​യ​​റി​​ൽ അ​​ദ്ദേ​​ഹം ഇം​​ഗ്ല​​ണ്ട് അ​​ണ്ട​​ർ 21 ടീ​​മി​​നാ​​യും ക​​ളി​​ച്ചു.

2022ൽ ​​ലി​​യാം ആ​​ദ്യ മു​​ഖ്യ പ​​രി​​ശീ​​ല​​ക റോ​​ളി​​ൽ ഹ​​ളി​​നൊ​​പ്പം ചേ​​ർ​​ന്നു. ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു ശേ​​ഷം സ്ട്രാ​​സ്ബ​​ർ​​ഗി​​ലേ​​ക്കെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

മോ​​ശം പ്ര​​ക​​ട​​ന​​ങ്ങ​​ളെയും ക്ല​​ബ് ഉ​​ട​​മ​​ക​​ളു​​മാ​​യു​​ള്ള അ​​ഭി​​പ്രാ​​യ ഭി​​ന്ന​​ത​​യെ​​യും തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു മു​​ൻ പ​​രി​​ശി​​ല​​ക​​ൻ എ​​ൻ​​സോ മ​​രെ​​സ്ക ക്ല​​ബ് വി​​ട്ട​​ത്.

Latest News

Corehub Up